ADVERTISEMENT

സിനിമയ്ക്കുള്ളിലും പുറത്തും അടുത്ത സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് പൂർണിമ ഇന്ദ്രജിത്തും ഗീതു മോഹൻദാസും റിമ കല്ലിങ്കലും പാർവതിയും. ഇവരെല്ലാം ഒന്നിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ.

rima-parvathy-2

 

ആർട്ടിസ്റ്റിക് ഡയറക്ടറായ സ്മൃതി കിരൺ കൊച്ചിയിൽ എത്തിയതിന്റെ ഭാഗമായിട്ടാണ് നാൽവർ സംഘം ഒത്തുകൂടിയത്. കളിചിരികളും തമാശകളും ഒക്കെയായി കൂടിച്ചേരൽ മറക്കാൻ പറ്റാത്ത ദിവസമാക്കി മാറ്റിയെന്ന് പുറത്തുവന്ന ഫോട്ടോകളിൽനിന്നും വ്യക്തം. 

 

ഗീതുവും പൂർണിമയും തമ്മിൽ വർഷങ്ങളായുളള സുഹൃദ് ബന്ധമാണ്. ഇരുവരുടെയും കുടുംബങ്ങൾക്കിടയിലും ആ സൗഹൃദമുണ്ട്. ഗീതുവുമായുള്ള സൗഹൃദത്തെ കുറിച്ചും മുൻപും പലതവണ പൂർണിമ സമൂഹമാധ്യമങ്ങളിൽ വാചാലയായിട്ടുണ്ട്.

 

റിമ കല്ലിങ്കലും പാർവതിയും തമ്മിലും അടുത്ത സൗഹൃദത്തിലാണ്. വൈറസ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. തങ്ങളുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും യാത്രകളും വിശേഷങ്ങളുമൊക്കെ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com