വേട്ട തുടങ്ങി ; നായാട്ട് ട്രെയിലർ
Mail This Article
കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ട്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന. ചാർലിക്കു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. ഏപ്രിൽ എട്ടിന് ചിത്രം തിയറ്ററുകളിലെത്തും.
ചാക്കോച്ചനും ജോജുവിനുമൊപ്പം നിമിഷയും പൊലീസ് വേഷത്തിലെത്തുന്നു. മൂവർക്കുമൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്, ഗാനരചന അൻവർ അലി. രഞ്ജിത് (സംവിധായകൻ), ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് നിർമാണം. കൊടൈക്കനാൽ, വട്ടവട, മൂന്നാർ, കൊട്ടക്കാംബൂർ, എറണാകുളം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.