ADVERTISEMENT

തിരുവനന്തപുരം∙ വിശ്രമിക്കാൻ പോലും നേരമില്ലാത്ത പ്രചാരണ ചൂടിനിടയിൽ നിന്നാണ് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാർ സിനിമ തിയറ്ററിലേക്ക് ഓടിയെത്തിയത്. ഭാര്യ സിന്ധുവും മക്കളായ ഇഷാനിയും ഹൻസികയും നേരത്തെ എത്തിയിരുന്നു. സിനിമയിൽ അരങ്ങേറ്റം കുറിച്ച ഇഷാനിക്കൊപ്പം കൃഷ്ണകുമാറും അഭിനയിച്ച വൺ എന്ന ചിത്രത്തിന്റെ റിലീസ് ഷോ കാണാനായിരുന്നു വരവ്. മകൾക്കു പിന്തുണയുമായി എത്തിയെങ്കിലും സിനിമ കാണാനുള്ള സമയം പോലും മാറ്റിവയ്ക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു സ്ഥാനാർഥി.

നേരത്തെ നിശ്ചയിച്ച പ്രചാരണ കേന്ദ്രങ്ങളിൽ എത്തേണ്ടതിനാൽ സിനിമ കാണാനിരിക്കാതെ അദ്ദേഹം പ്രവർത്തകർക്കൊപ്പം തിയറ്ററിൽ നിന്നു മടങ്ങി. മമ്മൂട്ടി ‘കടയ്ക്കൽ ചന്ദ്രൻ’ എന്ന മുഖ്യമന്ത്രി കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ രാഷ്ട്രീയം സംബന്ധിച്ച അഭ്യൂഹങ്ങൾ ഏറെ ഉയർന്നിരുന്നെങ്കിലും അതിലൊന്നും ഒരു അടിസ്ഥാനവുമില്ലെന്നു സിനിമ കണ്ടിറങ്ങിയ സിന്ധുവും ഇഷാനിയും പ്രതികരിച്ചു. രാഷ്ട്രീയ സിനിമയാണെങ്കിലും ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിക്കോ നേതാവിനോ അനുകൂലമായുള്ളതൊന്നും ഇല്ല. അദ്യാവസാനം ആസ്വദിച്ചു കാണാവുന്ന സിനിമയാണ്– സിന്ധു പറഞ്ഞു.

krishnakumar-22

രമ്യ എന്ന കഥാപാത്രത്തെയാണ് മാർ ഇവാനിയോസ് കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയായ ഇഷാനി അവതരിപ്പിക്കുന്നത്. വിജിലൻസ് ഡിജിപിയായ അലക്സ് തോമസ് എന്ന കഥാപാത്രമാണ് കൃഷ്ണകുമാറിന്റേത്. മുൻ ഡിജിപിയും ഇപ്പോൾ ഇരിങ്ങാലക്കുടയിലെ എൻഡിഎ സ്ഥാനാർഥിയുമായ ജേക്കബ് തോമസിനോട് സാമ്യമുള്ള കഥാപാത്രമാണിതെന്ന പ്രചാരണം ഉയർന്നിരുന്നു. ‌

krishna-kumar

 

മകൾക്കൊപ്പമുള്ള ആദ്യ സിനിമയാണെങ്കിലും കൃഷ്ണ കുമാറും ഇഷാനിയും ഒരുമിച്ചുള്ള സീനുകളില്ല. മൂത്തമകൾ അഹാന കൃഷ്ണക്കൊപ്പം ഇതുവരെ സിനിമയിൽ അഭിനയിച്ചിട്ടില്ല. അഹാനയും ഇന്നലെ കൊച്ചിയിൽ ‘വൺ’ കണ്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com