ഏഴഴകിൽ റീനു മാത്യൂസ്; ഫോട്ടോഷൂട്ട് വിഡിയോ
Mail This Article
നടി റീനു മാത്യൂസിന്റെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. യുഎഇയിൽ വച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന ഫൊട്ടോഗ്രാഫർ ഷിനിഹാസ് അബുവാണ്. ദുബായി ഏജ്‍ലെസ് കലക്‌ഷൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് നടി അണിഞ്ഞിരിക്കുന്നത്.
റീനുവിന്റെ സൗന്ദര്യം മാത്രമല്ല ലൊക്കേഷന്റെ ദൃശ്യഭംഗിയും അതിമനോഹരമായി ഒപ്പിയെടുക്കാൻ ഷിനിഹാസിന് കഴിഞ്ഞിട്ടുണ്ട്. ഏറെ നാളുകളുടെ ഇടവേളയ്ക്കു ശേഷം റീനു മോഡലായി എത്തുന്ന ഫോട്ടോഷൂട്ട് വിഡിയോ കൂടിയാണിത്.
എമിറേറ്റ്സിലെ എയർലൈൻ ക്രൂ ആയ റീനു അഭിനേതാവ്, മോഡല്‍ എന്നീനിലകളിലും പ്രശസ്തയാണ്. ലാൽ ജോസ് സംവിധാനം ചെയ്ത് ഇമ്മാനുവൽ എന്ന സിനിമയിൽ നായിക ആയാണ് റീനുവിന്റെ സിനിമാപ്രവേശം. എന്നും എപ്പോഴും എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവും അഭിനയിച്ചിരുന്നു. സപ്തമശ്രീ തസ്ക്കര, പ്രെയ്സ് ദ് ലോർഡ് തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ.