ADVERTISEMENT

ചാർലി എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ട്’ ഏപ്രിൽ 8നു തിയറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ, അനിൽ നെടുമങ്ങാട്, ജാഫർ ഇടുക്കി തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്. 

 

‘ജോസഫ്’ സിനിമ എഴുതിയ  ഷാഹി കബീറാണു തിരക്കഥാകൃത്ത്. ഷൈജു ഖാലിദാണ് ക്യാമറ. എഡിറ്റർ: മഹേഷ് നാരായണൻ. സംഗീതം: വിഷ്ണു വിജയ്. അയ്യപ്പനും കോശിയും നിർമിച്ച ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയാണു നിർമാണം. സംവിധായകൻ രഞ്ജിത്, പി.എം.ശശിധരൻ എന്നിവരാണു നിർമാതാക്കൾ.

 

ചാക്കോച്ചനും ജോജുവിനുമൊപ്പം നിമിഷയും പൊലീസ് വേഷത്തിലെത്തുന്നു. മൂവർക്കുമൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. സിനിമയുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com