ADVERTISEMENT

മോഹൻലാലിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാൽ സിനിമയിലെത്തിയെങ്കിലും എഴുത്തിന്റെയും വരകളുടെയും ലോകമാണ് മകൾ  വിസ്മയ പിന്തുടരുന്നത്. തായ് ആയോധന കലയിലും വിസ്മയ പ്രാവിണ്യം നേടിയിട്ടുണ്ട്. എന്നാൽ ബറോസിൽ വിസ്മയയും ഒരു ഭാഗമാണ്. വിസ്മയയുടെ അഭിപ്രായം അനുസരിച്ച് ബറോസിന്റെ കഥയിൽ ചില മാറ്റങ്ങള്‍ വരുത്തിയതിനെക്കുറിച്ച് തിരക്കഥാകൃത്ത് ജിജോ പുന്നൂസ് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ പൂജ വേളയിലായിരുന്നു ജിജോ ഇക്കാര്യം തുറന്നുപറഞ്ഞത്.

 

‘ബറോസ് ഒരു പ്രോജക്ടായി കഴിഞ്ഞതിനു ശേഷമാണ് ഇതിൽ യുവാക്കളുടെ സാന്നിധ്യവും അനിവാര്യമാണെന്ന് തോന്നിയത്. ഉടൻ ലാൽ സുചിയെ (സുചിത്ര മോഹൻലാൽ) വിളിച്ച് പിള്ളേരെ ഇങ്ങോട്ട് അയയ്ക്കാൻ പറഞ്ഞു. വിസ്മയയും പ്രണവും വന്നിരുന്നു ഡിസ്കഷൻ ടൈമിൽ.  വിസ്മയ കഥ കേട്ടിട്ട് ഒരു റിക്വസ്റ്റാണ് മുന്നിൽ വച്ചത്. ‘ജിജോ അങ്കിൾ.. ഇതിൽ ആഫ്രിക്കൻസിനെ നെഗറ്റീവ് ഷെയ്ഡ് കൊടുത്ത് ചിത്രീകരിക്കേണ്ട. അല്ലെങ്കിൽ തന്നെ അവർ പുറത്ത് ഒരുപാട് ചൂഷണങ്ങൾ നേരിടുന്നുണ്ട്. നമുക്ക് അതൊന്ന് മാറ്റാം’. അങ്ങനെയാണ് അവിടെ കഥയിൽ ഒരു മാറ്റം ഉണ്ടായത്.’–ജിജോ പുന്നൂസ് പറയുന്നു.

 

കഴിഞ്ഞ ഫെബ്രുവരിയില്‍, പ്രണയദിനത്തില്‍ വിസ്മയയുടെ കവിതാ സമാഹാരമായ ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ പുറത്തിറങ്ങിയിരുന്നു. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം. ഇത്രയും ചെറു പ്രായത്തില്‍ ഒരു പുസ്തകം ഇറക്കിയതില്‍ വിസ്മയെ പ്രശംസിച്ച് അമിതാഭ് ബച്ചൻ അടക്കമുള്ള നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com