ADVERTISEMENT

26 വര്‍ഷത്തിനു ശേഷവും ആടുതോമയും സ്ഫടികവും ആഘോഷിക്കപ്പെടുന്നതിന്റെ സന്തോഷം പങ്കുവക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. കൂടെ മോഹൻലാലിന്റെ വാട്ട്സാപ്പ് സന്ദേശം കൂടി അദ്ദേഹം പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നു.

 

‘മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്സ്’ എന്ന് മോഹൻലാൽ തന്നെ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നിയെന്ന് ഭദ്രൻ പറയുന്നു.

 

‘ആടുതോമയെ ഒരു നിധി പോലെ ഹൃദയത്തില്‍ സൂക്ഷിച്ച ലാല്‍ ‘മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ് ‘എന്ന് എന്നെ ഓര്‍മപ്പെടുത്തിയപ്പോള്‍ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി.കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങള്‍ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തിക്കാന്‍ ഒരുക്കി കൊണ്ടിരിക്കുകയാണ് ജിയോമെട്രിക് ഫിലിം ഹൗസ്. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന ഡിജിറ്റല്‍ 4കെ ടീസര്‍ തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാന്‍ എത്തുന്നതായിരിക്കും.’–ഭദ്രൻ പറഞ്ഞു.

 

1995 മാർച്ച് 30നായിരുന്നു സ്ഫടികം റിലീസ് ചെയ്തത്. തലമുറകളെ ആവേശം കൊള്ളിച്ച സ്ഫടികം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ റീ റിലീസ് ചെയ്യാനിരിക്കുകയാണ് സംവിധായകൻ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com