വീണ്ടും വീണ്ടും ഒരേ സ്ഥലത്ത് ഓപ്പറേഷൻ: ശരണ്യയെക്കുറിച്ച് സീമ ജി. നായർ
Mail This Article
×
വിധിയോട് പോരാടി കരളുറപ്പോടെ തിരികെ വന്ന ശരണ്യയെ ട്യൂമർ വീണ്ടും വേദനിപ്പിക്കാൻ എത്തിയെന്ന വാർത്ത ശരണ്യയുടെ അമ്മയാണ് സോഷ്യൽ മീഡിയയെ അറിയിച്ചത്. ശരണ്യക്ക് സർജറി വേണമെന്നും പ്രാർത്ഥിക്കണമെന്നും അമ്മ അറിയിച്ചിരുന്നു. ഇപ്പോഴിതാ വിജയകരമായ സർജറിക്കു ശേഷമുള്ള ശരണ്യയുടെ വിശേഷങ്ങളുമായി നടി സീമ ജി. നായർ എത്തുകയാണ്.
‘ശരണ്യയുടെ സുഖവവിവരങ്ങൾ തേടി ആയിരക്കണക്കിന് കോളുകളാണ് വരുന്നത്. മുൻപ് ഓപ്പറേഷൻ ചെയ്ത അതേ സ്ഥലത്താണ് വീണ്ടും ഓപ്പറേഷൻ ചെയ്യുന്നത്. മുറിവുകളുണങ്ങാൻ കാലതാമസമെടുക്കും. മുൻ സർജറിക്കു ശേഷം രണ്ടു മാസത്തോളമാണ് ആശുപത്രിയിൽ ചെലവഴിച്ചത്. നിലവിലെ സാഹചര്യത്തിൽ ആർക്കും അവളെ സന്ദർശിക്കാൻ കഴിയില്ല. എത്രനാൾ ആശുപത്രിയിൽ കിടക്കണം എന്ന് ഇനിയും ഡോക്ടർമാർ പറഞ്ഞിട്ടില്ല.’ – സീമ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.