മാസ്ക് വച്ചു, അകലം പാലിച്ചു, എന്നിട്ടും കോവിഡ് ബാധിച്ചു: ഐശ്വര്യ ലക്ഷ്മി
Mail This Article
നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് കോവിഡ്. എല്ലാവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും കോവിഡ് തന്നെയും പിടികൂടുകയായിരുന്നുവെന്നുവെന്ന് നടി പറയുന്നു. പ്രകടമായ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതിന് ശേഷം ഹോം ക്വാറന്റീനിലേക്ക് മാറിയിരിക്കുകയാണ് താരം.
‘ഞാൻ മാസ്ക് ധരിച്ചു, സാനിറ്റർ ഉപയോഗിച്ചു, സാമൂഹിക അകലം പാലിച്ചു, പാലിക്കേണ്ടതായ എല്ലാ ചട്ടങ്ങളും പാലിച്ചു; പക്ഷേ ഏതോ ഒരു നിമിഷത്തിൽ ഇതെല്ലാം എന്റെ സാധാരണ ജീവിതത്തെ ബാധിക്കുന്നതോർത്തു മടുപ്പു തോന്നി; കാര്യങ്ങളെ ലഘുവായെടുത്തു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇതാ ഞാൻ, ഐസൊലേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നു. ശ്വാസകോശത്തിന്റെ ശേഷി വർധിപ്പിക്കാനായി യോഗ ചെയ്യുന്നു, ആന്റി വൈറൽ മരുന്നുകളും മൾട്ടി വിറ്റാമിൻ ഗുളികളും എടുക്കുന്നു, ബാൽക്കണിയിൽ നിന്നും മാതാപിതാക്കളുമായി ആശയവിനിമയം നടത്തുന്നു. മാസ്ക് ധരിക്കുക, നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ചെയ്യുക. ഒരിക്കലും നിസ്സാരമായി എടുക്കരുത്.’– ഐശ്വര്യ കുറിക്കുന്നു.
മലയാളത്തിലും തമിഴിലുമായി ഒരുപിടി ചിത്രങ്ങളാണ് ഐശ്വര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. തിര മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വൻ, ധനുഷിനൊപ്പമുള്ള ആക്ഷന്‍ ത്രില്ലർ, മലയാളത്തിൽ അർച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്പെഷ്യൽ, കാണെക്കാണെ, കുമാരി എന്നിവയാണ് പുതിയ പ്രോജക്ടുകൾ.