മമ്മൂട്ടിയുടെ പ്രീസ്റ്റ് ഏപ്രിൽ 14ന് ആമസോൺ പ്രൈമിൽ
Mail This Article
തിയറ്ററുകളിൽ വലിയ വിജയമായ മമ്മൂട്ടി ചിത്രം പ്രീസ്റ്റ് ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 14 മുതൽ ഇന്ത്യയടക്കമുള്ള 240 രാജ്യങ്ങളിലെ ആമസോൺ പ്രൈം പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാനാകും. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് പ്രീസ്റ്റ് എത്തിയത്. േനവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ സിനിമ ബി. ഉണ്ണികൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.
ബേബി മോണിക്ക, നിഖില വിമല്‍, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോഫിന്‍ ടി. ചാക്കോയുടെത് തന്നെ കഥ. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു. സംഗീതം രാഹുൽ രാജ്.