ADVERTISEMENT

നടി സുരഭി ലക്ഷ്മിയുടെ മേക്കോവർ ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ വൈറൽ. ശരീര സൗന്ദര്യത്തിന് അധികം പ്രാധാന്യം നൽകാതിരുന്ന ആളായിരുന്നു സുരഭി. എന്നാൽ  ജിമ്മിൽ വർക്കൗട്ട് ചെയ്ത് തുടങ്ങിയതോടെയാണ് ഇതിന്റെ ഗുണം മനസിലായി തുടങ്ങിയതെന്ന് സുരഭി പറയുന്നു. 

 

surabhi-lakshmi
surabhi-lakshmi-5
surabhi-lakshmi-2

‘ബോഡി ഫിറ്റ് ആക്കി സൂക്ഷിക്കുക എന്നത് പണ്ട് മുതലേ ആഗ്രഹമുള്ള കാര്യമായിരുന്നെങ്കിലും വർക്കൗട്ട് തുടങ്ങിയതിനു ശേഷം മുടങ്ങി പോകൽ ആയിരുന്നു പതിവ്. എന്നാൽ ദുൽഖർ ചിത്രം കുറുപ്പിന്റെ ഷൂട്ടിന് പോയപ്പോൾ, ഡിക്യുവിന്റെ പേഴ്സനൽ ട്രെയിനർ അരുൺ നൽകിയ നിർദ്ദേശങ്ങളാണ് ശരീരം ഹെൽത്തി ആയി സൂക്ഷിക്കണം എന്ന ഉറച്ച തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. കുറുപ്പിന്റെ ഷൂട്ടിനു ശേഷം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീണ്ടും വർക്കൗട്ട് മുടങ്ങി.’ 

surabhi-lakshmi-3
surabhi-4
surabhi-2

 

‘ലോക്ഡൗൺ അവസാനിക്കാറായ സമയത്ത് തടി കൂടുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് സുഹൃത്തും ട്രെയിനറുമായ രൂപേഷ് രഘുനാഥിനെ കണ്ടുമുട്ടുന്നത്. ലോക്ഡൗണിന് ശേഷം ജിമ്മുകൾ തുറക്കാത്ത സാഹചര്യം ആയതിനാൽ ആദ്യം വീട്ടിൽ ആയിരുന്നു ട്രെയിനിങ്, അതിനു ശേഷം കോഴിക്കോട് ലൈഫ് ജിമ്മിൽ വർക്കൗട്ട് തുടരുകയായിരുന്നു. ’–സുരഭി പറഞ്ഞു.

 

‘വർക്കൗട്ട് ആരംഭിച്ചെങ്കിലും പിന്നീട് സിനിമകളുടെ തിരക്കിലേക്ക് പോയതോടെ ഇടക്ക് വർക്കൗട്ട് മുടങ്ങിയിരുന്നു. എന്നാൽ സമയം കിട്ടുമ്പോളൊക്കെ ജിമ്മിൽ ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ പതുക്കെ പതുക്കെ ജിമ്മും വർക്കൗട്ടും ലൈഫിന്റെ ഒരു ഭാഗമായി മാറ്റിയെടുത്തു. സാധാരണ കഴിക്കാറുള്ള ഇഷ്ട ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് പ്ലാനിന് പകരം ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാതെ തന്നെ, അതിന്റെ അളവ് കുറച്ച്  കൊണ്ടുള്ള ഫാറ്റ് ലോസ് ഡയറ്റ് പ്ലാൻ ഫോളോ ചെയ്യാനാണ് ട്രെയിനറായ രൂപേഷ് രഘുനാഥ് നിർദ്ദേശിച്ചത്. അതിന്റെ മാറ്റം നല്ലപോലെ അറിയാനുണ്ട്.’–സുരഭി പറയുന്നു. 

 

ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പദ്മ ആണ് സുരഭി ലക്ഷ്മിയുടെ റിലീസിന് തയാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. സൗബിൻ, ദിലീഷ് പോത്തൻ എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന കള്ളൻ ഡിസൂസ, ദുൽഖർ ചിത്രം കുറുപ്പ്, അനുരാധ, തല, പൊരിവെയിൽ, ജ്വാലാമുഖി എന്നീ ചിത്രങ്ങളും ഷൂട്ടിങ് പൂർത്തിയായി ഉടൻ റിലീസിനെത്തുന്ന ചിത്രങ്ങൾ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com