ADVERTISEMENT

ദിലീഷ് പോത്തൻ–ശ്യാം പുഷ്ക്കരൻ ‍ടീമിന്റെ ഏറ്റവും പുതിയ ചിത്രം ജോജി മികച്ച പ്രേക്ഷക പ്രശംസ നേടിക്കഴി‍ഞ്ഞിരിക്കുകയാണ്. ഒ.ടി.ടി റിലീസായെത്തിയ ചിത്രത്തിൽ ഫഹദ് ഫാസിലാണ് ജോജി ആയി എത്തി അമ്പരപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ച് പലതരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ ഗജ്‍രാജ് റാവു. ബോളിവുഡ് സിനിമകളെ പരോക്ഷമായി വിമർശിച്ചുകൊണ്ട് കൂടിയാണ് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

 

'നിങ്ങള്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി പുതിയ ആശയങ്ങള്‍ കണ്ടെത്തുകയും അതിനെ ആത്മാര്‍ത്ഥമായി അവതരിപ്പിച്ച് നല്ല സിനിമകളുണ്ടാക്കുകയും ചെയ്യുന്നത് ന്യായമല്ല. മറ്റ് ഭാഷകളില്‍ നിന്ന് പ്രത്യേകിച്ച്, ഞങ്ങളുടെ ഹിന്ദിയില്‍ നിന്ന് നിങ്ങള്‍ ഒന്നോ രണ്ടോ കാര്യങ്ങള്‍ നിങ്ങള്‍ പഠിക്കേണ്ടതുണ്ട്. കുറച്ച് ഇടത്തരം സിനിമകള്‍ ചെയ്യേണ്ടതുണ്ട്. എവിടെയാണ് നിങ്ങളുടെ മടുപ്പിക്കുന്ന മാര്‍ക്കറ്റിംഗ് കാമ്പയിനുകളും ആത്മാവില്ലാത്ത റീമേക്കുകളും ? വാരാന്ത്യത്തിലെ ബോക്‌സ് ഓഫീസ് ഭ്രമമെവിടെ?'. ഗജ്‍രാജ് റാവു കുറിച്ചിരിക്കുന്നു. 

 

ദിലീഷ് പോത്തനെയും ഫഹദിനെയും അഭിസംബോധന ചെയ്ത് ഒരു കത്തിന്റെ രൂപത്തിലാണ് കുറിപ്പ്. അവസാനം വിശ്വസ്തതയോടെ ഗജ്‍രാജ് റാവു, സ്വയം പ്രഖ്യാപിത ചെയർമാൻ, ഫഹദ് ഫാസിൽ ഫാൻ ക്ലബ് (വടക്കൻ മേഖല) എന്ന് കൂടി പറഞ്ഞാണ് കുറിപ്പ് നിർത്തുന്നത്. 

 

കുറിപ്പിന്റെ പൂർണരൂപം:

 

ദിലീഷ് പോത്തനോടും മലയാളത്തിലെ മറ്റ് ചലചിത്ര പ്രവര്‍ത്തകരോടും- പ്രത്യേകിച്ച് ഫഹദ് ഫാസിലിനോടും സംഘത്തോടും,

 

ഞാന്‍ ഈയിടെ ജോജി കണ്ടു. ഇങ്ങനെ പറയേണ്ടി വരുന്നതില്‍ ദുഃഖമുണ്ട്. പക്ഷേ എനിക്ക് നിങ്ങളോടിത് പറഞ്ഞേ പറ്റൂ. നിങ്ങള്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി പുതിയ ആശയങ്ങള്‍ കണ്ടെത്തുകയും അതിനെ ആത്മാര്‍ത്ഥമായി അവതരിപ്പിച്ച് നല്ല സിനിമകളുണ്ടാക്കുകയും ചെയ്യുന്നത് ന്യായമല്ല. മറ്റ് ഭാഷകളില്‍ നിന്ന് പ്രത്യേകിച്ച്, ഞങ്ങളുടെ ഹിന്ദിയില്‍ നിന്ന് നിങ്ങള്‍ ഒന്നോ രണ്ടോ കാര്യങ്ങള്‍ നിങ്ങള്‍ പഠിക്കേണ്ടതുണ്ട്. കുറച്ച് ഇടത്തരം സിനിമകള്‍ ചെയ്യേണ്ടതുണ്ട്. എവിടെയാണ് നിങ്ങളുടെ മടുപ്പിക്കുന്ന മാര്‍ക്കറ്റിംഗ് കാമ്പയിനുകളും ആത്മാവില്ലാത്ത റീമേക്കുകളും? വാരാന്ത്യത്തിലെ ബോക്‌സ് ഓഫീസ് ഭ്രമമെവിടെ? ഇതൊന്നുമില്ലാത്തത് അല്‍പ്പം കടുപ്പമാണ്,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com