ADVERTISEMENT

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി, പുതുമുഖമായ ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശൻ പറക്കട്ടെ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ പുറത്തിറങ്ങി. ശ്രീജിത്ത് രവി, നിഷാ സാരംഗ് തുടങ്ങിയവർക്കൊപ്പം ശ്രീജിത്തിന്റെ മകന്‍ ഋതുണ്‍ ജയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

 

പുതുമുഖം മാളവിക മനോജാണ് നായിക. ഫൺറ്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ് എന്നീ ബാനറുകളിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥയും സംഭാഷണവും ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. ഗുരു പ്രസാദ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റർ- രതിൻ രാധാകൃഷ്ണൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com