ADVERTISEMENT

ആസിഫ് അലി–ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. തൃക്കാക്കരയിലെ ഒരു ഫ്ളാറ്റിൽ നടന്ന ലളിതമായ ചടങ്ങിൽ ജിസ് ജോയ്‌യുടെ പിതാവ് തോമസ് ജോയ്- സ്വിച്ചോൺ കർമ്മം നിർവഹിച്ചു. നിമിഷാ സജയൻ ഫസ്റ്റ് ക്ലാപ്പും നൽകി.

 

ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നീ ചിത്രങ്ങൾക്കു ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം ഒരു ത്രില്ലറാണ്. ആന്റണി വർഗീസ്, നിമിഷ സജയൻ, റെബ മോണിക്ക എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ.

 

ബോബി–സഞ്ജയുടെ കഥയ്ക്ക് ജിസ് ജോയ് തന്നെ തിരക്കഥ എഴുതുന്നു. സെൻട്രൽ പിക്ചേർസ് ആണ് നിർമാണം. ജിസ് ജോയ് ഇതുവരെ ചെയ്തു വന്ന ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ പാറ്റേണിലൂടെയാകും ഈ ചിത്രത്തിന്റെ അവതരണം സിദ്ദീഖ്, അതുല്യ, ഡോ.റോണി ഡേവിഡ്, ശ്രീലഷ്മി, ശ്രീഹരി എന്നിവരും അഭിനയിക്കുന്നു. ബാഹുൽ രമേഷാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് രതീഷ് രാജ്, കലാസംവിധാനം എം.ബാവ, ചീഫ്. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ സെൻട്രൽ പിക്ച്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com