കാൻഡിൽലൈറ്റ് ഡിന്നറുമായി കൃഷ്ണകുമാറും കുടുംബവും; ചിത്രങ്ങൾ
Mail This Article
തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ നിന്നൊഴിഞ്ഞ് അച്ഛനും, ഷൂട്ടിങ് തിരക്കുകൾ മാറി മക്കളും വന്നുചേർന്നതോടെ താരകുടുംബം വീണ്ടും ഒത്തുചേർന്നു. നടൻ കൃഷ്ണകുമാറും കുടുംബവുമാണ് ഏറെ നാളുകൾക്കുശേഷം ഒരുമിച്ച് ഒത്തുകൂടിയത്. മൂത്തമകൾ അഹാന ഷൂട്ടിങ് തിരക്കുകൾ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തുന്നത്.
‘ഇലക്‌ഷൻ പ്രചാരണം കഴിഞ്ഞു.. മക്കൾക്ക് ഷൂട്ടിങും..എല്ലാവരും വീട്ടിൽ ഉള്ള സമയം. ഒത്തുകൂടൽ ഒരു സുഖമാണ്. അനുഗ്രഹവും.. ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ അനുവദിക്കുന്ന ആ അദൃശ്യശക്തിയിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ...’കൃഷ്ണകുമാർ കുറിച്ചു.
പ്രത്യേക കാന്‍ഡിൽ ലൈറ്റ് ഡിന്നറും ഈ ഒത്തുകൂടലില്‍ കൃഷ്ണകുമാർ മക്കൾക്കായി ഒരുക്കി. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും ഒത്തുചേർന്നു ഭക്ഷണം കഴിക്കുന്ന ചിത്രം പകർത്തിയത് രണ്ടാമത്തെ മകൾ ദിയയാണ്.