ADVERTISEMENT

ട്യൂമറിനൊപ്പം ശരണ്യയുടെ ശരീരത്തെ കീഴടക്കി കോവിഡ് രോഗവും. നടി സീമ ജി. നായരാണ് ഈ ദുഃഖ വാർത്ത ആരാധകരെ അറിയിച്ചത്. വീണ്ടും ട്യൂമർ വന്ന് കീമോ തുടങ്ങാൻ ഇരിക്കുന്ന സമയത്താണ് ശരണ്യയെ കോവിഡ് ബാധിക്കുന്നതെന്നും എന്ത് ചെയ്യണമെന്ന അറിയാത്ത അവസ്ഥയിലാണെന്നും സീമ പറയുന്നു.

 

‘പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെ ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി. സ്‌പൈനല്‍ കോഡിലേക്ക് അസുഖം സ്‌പ്രെഡ് ചെയ്തു. വീണ്ടുമൊരു സര്‍ജറി സ്പൈനൽ കോഡിൽ നടത്താന്‍ കഴിയില്ല. പെട്ടന്നു തന്നെ ശരണ്യയെ ആർസിസിലേയ്ക്ക് കൊണ്ടുചെന്നു. ജൂൺ 3ന് കീമോ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ ശരണ്യക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചു. എന്ത് പറയണം എന്നു പോലും അറിയില്ല.’ 

 

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അവൾ ഇപ്പോൾ. ഇനിയും കടമ്പകള്‍ ഏറെയുണ്ട്. പ്രാര്‍ത്ഥനയും കരുതലുമാണ് വേണ്ടത്.  വേദനയോടെ സീമയുടെ വാക്കുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com