ADVERTISEMENT

സമൂഹമാധ്യമത്തിലെ ചിത്രത്തിന് പരിഹാസ കമന്റുമായി എത്തിയ ആൾക്ക് തക്ക മറുപടിയുമായി നടി ശ്രീയ രമേഷ്. കോവിഡ് പ്രതിസന്ധിയെക്കുറിച്ച് വിവരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ട് നടി പങ്കുവച്ച ചിത്രമാണ് വിമർശനത്തിന് ഇടയാക്കിയത്. മാസ്ക് ധരിക്കാതെ മേക്കപ്പ് മാത്രം അണിഞ്ഞെത്തിയത് ശ്രീയയുടെ പ്രഹസനമെന്നായിരുന്നു വിമർശനം. 

 

‘പുതിയ കോവിഡ് കേസുകളും ടി പി ആറും കുറഞ്ഞെങ്കിലും മരണനിരക്ക് കൂടിക്കൂടി വരുന്നു. ഇപ്പോഴും മറ്റുള്ളവർ പറഞ്ഞും, കാണിച്ചുകൊടുത്തും മാത്രം മാസ്ക് ഇടുകയും കൈ കഴുകുകയും ചെയ്യുകയുള്ളൂ എന്നു ശഠിക്കുന്നവർ ബുദ്ധിക്ക് എന്തോ കുഴപ്പമുള്ളവർ ആണെന്ന് തോന്നുന്നു …അല്ലേ സുഹൃത്തുക്കളെ? (ഞാൻ വീട്ടിലാണ്, മതിലിനുള്ളിലാണ് , രണ്ടു മീറ്റർ അടുത്ത് ആരുമില്ല)’:-ഇങ്ങനെയായിരുന്നു ശ്രീയ രമേശിന്റെ കുറിപ്പ്.

 

shriya

എന്നാൽ മാസ്ക് പോലും ധരിക്കാതെ മറ്റുള്ളവരെ ഉപദേശിക്കാൻ നിങ്ങളാര് എന്ന വിമർശനമാണ് പിന്നീട് ഉണ്ടായത്. ‘വീടിന് വെളിയിൽ ഇറങ്ങാൻ വേണ്ടി ഇത്രയും ഒരുങ്ങി ഇല്ലേ.. അപ്പോൾ മാസ്ക് മുഖ്യം ബിഗിലെ’, ‘മതിൽ കെട്ടിനകത്തു ആണേലും വാച്ച്, കണ്ണാടി, വെളിയിൽ ഇറങ്ങാൻ പുതിയ ഡ്രസ്സ്‌, ഷൂ..ഇത്രയൊക്കെ ഉള്ള സ്ഥിതിക്ക് മാസ്ക് ഒരു കുറവ് ആണ്’ എന്നും വിമർശനം ഉയർന്നു.

 

‘അതുകൊണ്ട് മാസ്ക് വേണ്ടേ?...വീടിനുള്ളിൽ ആണേൽ എന്തിനാ ചേച്ചിയേ ഇത്രയും മേക്കപ്പ് ? എന്ത് പ്രഹസനം ആണ് ഷാജി’ എന്നായിരുന്നു മറ്റൊരു വിമർശകൻ കമന്റ് ചെയ്തത്.

 

ഈ ചോദ്യത്തിന് ശ്രീയയുടെ മറുപടി ഇങ്ങനെ:‘ഒരു പെണ്ണു വീട്ടിൽ മേക്കപ്പ് ഇട്ടു ഫോട്ടോ എടുത്താൽ അത് തോൽവി, എന്നാൽ ഒരു ആണ് കളറും അടിച്ച് വീട്ടിൽ ഫോട്ടോ എടുത്താൽ അത് ജയം… താനൊക്കെ എന്ത് ജീവികളാടോ’

 

വിഷയത്തിൽ ശ്രീയയെ പിന്തുണച്ചും ആളുകൾ രംഗത്തെത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com