ADVERTISEMENT

സമൂഹത്തിന്റെ പരിഹാസങ്ങൾ സഹിക്കവയ്യാതെയാണ് പലരും ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നതെന്ന് നടിയും ട്രാൻസ്ജെൻഡറുമായ അഞ്ജലി അമീർ. താനും സർജറി ചെയ്ത ചെയ്ത വ്യക്തിയാണെന്നും അത് മൂലം യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലെന്നും അഞ്ജലി പറയുന്നു.

 

സുഹൃത്ത്  അനന്യ കുമാരി അലക്‌സിന്റെ വിയോഗത്തില്‍ പ്രതികരിക്കുകയായിരുന്നു താരം.  ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയപ്പോള്‍ സംഭവിച്ച പിഴവിനെക്കുറിച്ച് അനന്യ തുറന്നുപറഞ്ഞിരുന്നു. അതിന് ശേഷം നേരിടേണ്ടി വന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള അനന്യയുടെ തുറന്നുപറച്ചില്‍ കണ്ണുനനയിപ്പിക്കുന്നതായിരുന്നു. ഇതിനിെടയാണ് അനന്യയെ ആത്മഹത്യ ചെയ്യുന്നതും.

 

‘ഹിജഡ, ഒൻപതു, ചാന്തുപൊട്ട്, ഒസ്സു, രണ്ടും കെട്ടത്, നപുംസകം, പെണ്ണാച്ചി, അത്, ഇത് അങ്ങനെ അങ്ങനെ പലപേരുകൾ വിളിച്ചു നിങ്ങൾ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവർ രണ്ടും കൽപിച്ച് ലിംഗമാറ്റ  സർജറിക്കു വിധേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും. പറയൂ സമൂഹമേ ഈ ലോകത്തു സ്വൈരമായും സമാധാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങൾക്കില്ലേ ...?’–അഞ്ജലി അമീർ ചോദിക്കുന്നു. 

 

കൊല്ലം സ്വദേശിനിയായ അനന്യയെ  ഇടപ്പള്ളി ടോൾ ജംക്‌ഷനു സമീപത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിൽ പാളിച്ച പറ്റിയതായി അനന്യ പരാതി ഉന്നയിച്ചിരുന്നു. ഇതിലുള്ള മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറയുന്നു. വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com