വിവാഹനിശ്ചയം കഴിഞ്ഞിട്ട് രണ്ട് വർഷം; നടി എമി ജാക്സണും പങ്കാളിയും പിരിയുന്നു?
Mail This Article
നടി എമി ജാക്സൺ ഭാവിവരനും പങ്കാളിയുമായ ജോര്‍ജുമായി പിരിയുന്നുവെന്ന് ബോളിവുഡ് മാധ്യമങ്ങൾ. ജോർജുമൊത്തുള്ള ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തതാണ് ഊഹാപോഹങ്ങൾക്കു കാരണം.
വർഷങ്ങളോളം പ്രണയത്തിലായിരുന്ന എമിയും ജോർജും 2019ൽ വിവാഹനിശ്ചയം ചെയ്തിരുന്നു. അതേ വർഷം തന്നെ ഇവർക്കൊരു ആൺകുഞ്ഞും ജനിച്ചു. അന്ന് കുഞ്ഞ് ജനിച്ചപ്പോൾ ജോർജിനൊപ്പമുള്ള ചിത്രമാണ് ആരാധകർക്കായി നടി പങ്കുവച്ചത്. എന്നാൽ ആ ഫോട്ടോയും എമി ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്.
എ.എല്‍. വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ആമിയുടെ സിനിമാ അരങ്ങേറ്റം. ശങ്കര്‍ സംവിധാനം ചെയ്ത 2.0ലാണ് ആമി അവസാനമായി അഭിനയിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന താരം മോഡലിങിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.