‘ഇവര്‍ തുണി കുറച്ചില്ലെങ്കില്‍ ഇതിനേക്കാൾ കുറച്ച് മറ്റൊരാൾ വരും’: വിമർശകന് സനുഷയുടെ മറുപടി
Mail This Article
നടി സനുഷയുടെ ഗ്ലാമര്‍ വേഷത്തിലുള്ള ചിത്രങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം രൂക്ഷമാകുന്നു. തന്റെ വേഷത്തെ വിമര്‍ശിച്ചെത്തിയവര്‍ക്ക് താരം തക്ക മറുപടിയും കൊടുക്കുന്നുണ്ട്. മോശം കമനറ് ചെയ്ത ആൾക്ക് സനുഷ നല്‍കിയ ഒരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തുണി കുറച്ച് അഭിനയിച്ച് വിട്ടു വീഴ്ചയ്ക്ക് തയാറാകുന്നു എന്ന കമന്റിനാണ് താരം മറുപടി നല്‍കിയത്. വ്യാജ അക്കൗണ്ടുകളിലൂടെ ഇത്തരം വിമർശനങ്ങൾ നടത്തുന്നവരോട് ഒന്നും പറയാനില്ലെന്നും ആദ്യം സ്വന്തം ഫോട്ടോ നൽകി കമന്റ് ചെയ്യാനുള്ള ധൈര്യം കാണിക്കൂ എന്നും സനുഷ പറയുന്നു.
സിനിമാ ഫീൽഡില്‍ പിടിച്ചു നിൽക്കണമെങ്കിൽ തുണിയുടെ നീളവും കുറയ്ക്കണമെന്നായിരുന്നു യുവാവിന്റെ കമന്റ്. സാമ്പത്തിക ലാഭത്തിന് അഭിനയിക്കുന്നവര്‍ വീട്ടു വീഴ്ച്ചകള്‍ ചെയ്യേണ്ടി വരും, വീട്ടു വീഴ്ചകള്‍ തെറ്റായി കരുതുന്നവര്‍, താല്‍പര്യമില്ലാത്തവര്‍ ഈ മേഖലയിലേക്ക് കടന്നു വരാന്‍ പാടില്ലെന്നും ഇയാൾ പറയുന്നു.
സനുഷയുടെ മറുപടി: ആദ്യം സ്വന്തം ഫോട്ടോയും ശരിക്കും ഉള്ള പേരും കാണിക്കുന്ന സ്വന്തം അക്കൗണ്ട് വഴി സംസാരിക്കാനുള്ള ധൈര്യം കാണിക്കുക. എന്നിട്ട് മതി ഒരു ഗതിയില്ലാതെ മറ്റുള്ളവരുടെ ജീവിതത്തില്‍ കുറ്റം മാത്രം കണ്ട് പിടിക്കാന്‍, അത് പറഞ്ഞു 4 ലൈക്കുകള്‍ കൂടുതല്‍ വാങ്ങിച്ച ചേട്ടന്മാര്‍ മാന്യന്മാര്‍ ആവുന്നത്. കേട്ടോ സിനിമയെ കുറിച്ച് ഒരുപാട്, എന്തിനു ഇന്ന് അതില്‍ വര്‍ഷങ്ങള്‍ ആയി വര്‍ക്ക് ചെയുന്നവരേക്കാള്‍ അറിയുന്ന ഫെയ്ക്ക് അക്കൗണ്ട് ചേട്ടാ.