ADVERTISEMENT

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് സോനു സൂദ്. ലോക്ഡൗൺ കാലത്ത് അദ്ദേഹം മറ്റുള്ളവർക്ക് വേണ്ടി ചെയ്ത നന്മകൾ വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ സോനുവിന്റെ പിറന്നാളിന് അദ്ദേഹത്തിന് ഒരിക്കലും മറക്കാനാകാത്ത പിറന്നാൾ സമ്മാനം ഒരുക്കിയിരിക്കുകയാണ് ഒരാരാധകൻ.

 

ആർട്ടിസ്റ്റ് ആയ വിപുൽ മിരാജ്കർ ആണ് 50,000 സ്ക്വയർ ഫീറ്റ് സ്ഥലത്ത് കൂറ്റനൊരു പോർട്രെയ്റ്റ് ഒരുക്കിയത്. പച്ചപ്പ് നിറഞ്ഞ സ്ഥലത്ത് അദ്ദേഹത്തിന്റെ ചിത്രത്തിന്റെ ആകൃതി വരച്ച ശേഷം കൈകൾ ഉപയോഗിച്ചാണ് ഇത്രയും വലിയ പോർട്രെയ്റ്റ് വിപുൽ നിർമിച്ചത്. പോർട്രെയ്റ്റ് പൂർത്തിയാക്കാൻ വിപുലിനു വേണ്ടി വന്നത് ഇരുപത് ദിവസവും. 

 

ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത പിറന്നാൾ സമ്മാനമാണ് വിപുൽ തനിക്ക് സമ്മാനിച്ചതെന്നായിരുന്നു സോനു സൂദിന്റെ കമന്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com