ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന വിവാഹിതയായി; വരൻ യുവനടൻ
Mail This Article
×
വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന വിവാഹിതയായി. നടനും സംവിധാനസഹായിയുമായ സാം സിബിനാണ് വരൻ. ക്വീൻ, ഓർമ്മയിൽ ഒരു ശിശിരം, അബ്രഹാമിന്റെ സന്തതികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീനിൽ ‘ജിമ്മൻ’ എന്ന് വിളിപ്പേരുള്ള ശങ്കറിനെ അവതരിപ്പിച്ചത് സാം ആയിരുന്നു.
ലോക്ഡൗൺകാലത്ത് ആഢംബരങ്ങളൊന്നുമില്ലാതെ, കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ബോബിയുടെയും സ്മിതയുടെയും ഏകമകൾ അന്ന ബോബി വിവാഹിതയായത്.
സ്വർണക്കട ഉടമ കൂടിയായ ബോബി തന്റെ മകളുടെ വിവാഹച്ചടങ്ങ് ലളിതമാക്കിയതിൽ, നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തെ അഭിനന്ദനം അറിയിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.