ADVERTISEMENT

സമൂഹമാധ്യമങ്ങളിലൂടെ ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച സനുഷയ്ക്കെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. വീണ്ടും ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ചാണ് നടി ഇത്തരക്കാർക്ക് മറുപടി നൽകിയത്. വൃത്തിെകട്ട കമന്റുകൾക്കായി കാത്തിരിക്കുകയാണെന്നും തുണിയുടെ അളവ് കുറഞ്ഞെന്ന കമന്റുകൾ കണ്ട് ബോറടിച്ചെന്നും നടി പറയുന്നു.

 

‘സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള കമന്റുകൾ കണ്ട് ബോറടിച്ചു. കൂടുതൽ രസകരമായ മറുപടികൾ തരാൻ പറ്റിയ, വൃത്തികേടുകൾ വിളിച്ച് പറയാത്തതുമായ കമന്റുകൾ പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ച് , സസ്സ്‌നേഹം സനുഷ സന്തോഷ്...ആരംഭിച്ചുകൊള്ളൂ.’–സനുഷ കുറിക്കുന്നു.

 

സനുഷയുടെ പുതിയ ചിത്രങ്ങൾക്കു നേരെയും വിമർശനങ്ങൾ ഉണ്ടായി. ഒരാളുടെ കമന്റ് ഇങ്ങനെ:  ഇപ്പോഴും ‘ബാലനടി’യാണെന്നാണ് വിചാരം. എന്തെങ്കിലും കോലം കെട്ടുക.. എന്നിട്ട് നാട്ടുകാരെ കൊണ്ട് വൃത്തികെട്ട കമന്റ് ഇടാൻ പ്രേരിപ്പിക്കുക... ഇതെല്ലാം കണ്ട് സ്വയം ആഹ്ലാദിക്കുക വല്ലാത്ത ഒരു ജന്മം.’

 

കമന്റിന് സനുഷയുടെ മറുപടി: എന്ത് ചെയ്യാനാ. ഇടയ്ക്ക് മാത്രം നേര്‍മൽ ആകുന്ന ഒരു ജന്മം. കേസ് കൊടുത്താലോ പിള്ളേച്ചാ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com