ADVERTISEMENT

തെലുങ്ക് താരം മോഹന്‍ ബാബുവിന്‍റെ ആതിഥ്യം സ്വീകരിച്ച് മോഹന്‍ലാലും മീനയും. ഹൈദരാബാദില്‍ പുരോമഗിക്കുന്ന 'ബ്രോ ഡാഡി' ഷൂട്ടിന്റെ ഇടവേളയിലാണ് ഇരുവരും മോഹന്‍ ബാബുവുമായുള്ള തങ്ങളുടെ സൗഹൃദം പുതുക്കാന്‍ സമയം കണ്ടെത്തിയത്. 

meena-lal

 

mohanlal-meena-3

മോഹന്‍ ബാബുവിനൊപ്പം ഭാര്യ നിര്‍മ്മലയും മക്കളായ ലക്ഷ്‍മി മഞ്ചുവും വിഷ്‍ണു മഞ്ചുവും വിഷ്‍ണുവിന്‍റെ ഭാര്യ വിറാനിക്കയും ഉണ്ടായിരുന്നു. ലക്ഷ്മിയും വിഷ്ണുവും അഭിനേതാക്കളാണ്. സൂരരൈ പോട്ര് സിനിമയിൽ നെടുമാരനെ വിറപ്പിച്ച് നിർത്തുന്ന എയർഫോർസ് ഉദ്യോഗസ്ഥനായ ഭക്തവൽസലം നായിഡുവിനെ അവതരിപ്പിച്ചത് മോഹൻബാബുവാണ്.

 

മീനയ്ക്കും മോഹന്‍ലാലിനുമൊപ്പം മോഹന്‍ലാലിന്‍റെ സുഹൃത്ത് സമീര്‍ ഹംസയും എത്തിയിരുന്നു. അത്താഴം കഴിച്ച്, ഏറെ നേരം വസതിയില്‍ ചിലവഴിച്ചാണ് മോഹൻലാലും മീനയും മടങ്ങിയത്.

 

സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങള്‍ മീനയും ലക്ഷ്‍മി മഞ്ചുവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com