ADVERTISEMENT

എന്റെയും സിദ്ദിഖിന്റെയും തുടക്കകാലത്ത് തിരക്കഥയുമായി ഞങ്ങൾ മമ്മൂട്ടിയുടെ അടുത്ത് ചെല്ലും. മമ്മൂക്ക അത് കേൾക്കും. ഈ കഥ വലിയ വിജയമായിരിക്കുമെന്ന് പറഞ്ഞ് ഒരുപാട് സംവിധായകരുടെയും നിർമാതാക്കളുടെയും അടുത്ത് ഞങ്ങളെ പരിചയപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ അന്നത് വർക്ക് ആയില്ല. പിൽക്കാലത്ത് ആ പടം വലിയ സൂപ്പർഹിറ്റായി, മമ്മൂക്ക പറഞ്ഞത് ശരിയാണെന്ന് തെളിയിച്ചു.

 

പിന്നീട് ഞങ്ങൾ സിനിമയിലേയ്ക്ക് വന്ന ശേഷം ഞാനും സിദ്ദിഖും മമ്മൂക്കയെ കാണാൻ പോയി. അന്ന് ഞങ്ങളുടെ കൂടെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു. പുതുതായി പരിചയപ്പെട്ട ഒരു കൂട്ടുകാരൻ. അന്ന് മമ്മൂക്ക ഒറ്റനോട്ടത്തിൽ പറഞ്ഞു, ‘ഡാ അവനുമായുള്ള കൂട്ടുകെട്ട് വേണ്ട, അവൻ ആള് ശരിയല്ല.’

 

ഞങ്ങൾ അന്നത് കാര്യമാക്കിയില്ല. എന്നാൽ പിന്നീട് മമ്മൂക്ക പറഞ്ഞത് ശരിയാണെന്ന് തിരിച്ചറിയുകയുണ്ടായി. അങ്ങനെ നല്ലതിനെയും ചീത്തയെയും തിരിച്ചറിയാനും നല്ലതിനെ ഉൾക്കൊള്ളാനും ചീത്തയായതിനെ തള്ളാനുമുള്ള അപാരമായ കഴിവ് മമ്മൂക്കയ്ക്ക് ഉണ്ട്. മമ്മൂക്കയുടെ ഏറ്റവും വലിയ വിജയവും അത് തന്നെയാണ്. ആ കഴിവ് മമ്മൂക്കയ്ക്ക് ഉള്ളടത്തോളം കാലം അജയ്യനായി അദ്ദേഹം മലയാള സിനിമയിൽ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com