മകളുടെ പിറന്നാൾ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും
Mail This Article
×
മകൾ കല്യാണിയുടെ പിറന്നാൾ കെങ്കേമമാക്കി ബിന്ദു പണിക്കരും സായ് കുമാറും. കല്യാണി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചത്.
കല്യാണിയുടെ 21-ാം ജന്മദിനമായിരുന്നു. അമ്മയ്ക്കും അച്ഛനും പുറമെ കല്യാണിയുടെ കൂട്ടുകാരും ചേർന്നായിരുന്നു ആഘോഷം.
ഡാന്‍സ്, പാട്ട്, ടിക് ടോക് ഇതൊക്കെയാണ് കല്യാണിയുടെ ഇഷ്ടമേഖല. ഇപ്പോൾ ഇൻസ്റ്റഗ്രാം റീൽസിലും സജീവമാണ്. അമ്മയെപ്പോലെ മകളും അഭിനയത്തിലേക്ക് വരുമോയെന്നും കല്യാണിയോട് അഭിമുഖങ്ങളിൽ ചോദിച്ചിരുന്നു. അഭിനയത്തിലല്ല തന്റെ താല്‍പര്യമെന്നായിരുന്നു താരപുത്രിയുടെ മറുപടി.
ഓൺലൈൻ ഫാഷൻ പേജ് ആയ ലഷ് ബൈ കല്യാണിയിലൂടെ ബിസിനസ് രംഗത്തും സജീവമാണ് ഈ താരപുത്രി. തേവര കോളജിൽ നിന്നും ബികോം പഠനവും താരപുത്രി ഈ വർഷം പൂർത്തിയാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.