സർവൈവൽ ത്രില്ലറിൽ നായകനായി പിഷാരടി; ‘നോ വേ ഔട്ട്’ ടീസർ
Mail This Article
രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിൻ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നോ വേ ഔട്ട്' എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ടീസറിൽ രമേശ് പിഷാരടി മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. 12 വർഷങ്ങൾക്കു ശേഷം പിഷാരടി നായകനായി എത്തുന്ന ചിത്രം കൂടിയാണ് ‘നോ വേ ഔട്ട്’.
റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്. നിർമിക്കുന്ന ഈ സർവൈവൽ ത്രില്ലർ ചിത്രത്തിൽ ബേസിൽ ജോസഫ്, രവീണ എന്നിവരും അഭിനയിക്കുന്നു. വർഗീസ് ഡേവിഡ് ഛായാഗ്രഹണം. എഡിറ്റർ കെ.ആർ. മിഥുൻ.
സംഗീതം കെ.ആർ. രാഹുൽ, പ്രൊഡക്‌ഷൻ കൺട്രോളർ വിനോദ് പറവൂർ, കല ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ. സംഘട്ടനം മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ, സ്റ്റിൽസ് ശ്രീനി മഞ്ചേരി, ഡിസൈൻസ് റിത്വിക് ശശികുമാർ, ആരാച്ചാർ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് റിയാസ് പട്ടാമ്പി, വാർത്താ പ്രചരണം എ.എസ്. ദിനേശ്, മഞ്ജു ഗോപിനാഥ്.