ADVERTISEMENT

കമൽഹാസൻ നായകനാകുന്ന തമിഴ് ചിത്രം ‘വിക്ര’ത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് ചെമ്പൻ വിനോദ് ആണ്. ‘വിക്ര’ത്തിലെ കഥാപാത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ ചെമ്പൻ പറഞ്ഞ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. പുതിയ ചിത്രം ‘ഭീമന്റെ വഴി’യുടെ പ്രമോഷനിടെയായിരുന്നു ‘വിക്ര’ത്തിലെ വില്ലൻ വേഷത്തെ കുറിച്ച് ഒരു റിപ്പോർട്ടർ ചെമ്പൻ വിനോദിനോട് തിരക്കിയത്. അതൊരു വില്ലൻ വേഷമാണ്. അത്രയേ എനിക്ക് പറയാൻ അനുവാദമുള്ളൂ, എന്നായിരുന്നു ചെമ്പൻ പറഞ്ഞത്. 

 

തല്ലു കൊള്ളുന്ന വില്ലൻ വേഷമാണോ?എന്നായിരുന്നു അടുത്ത ചോദ്യം. ‌‘ഏയ്, അങ്ങനെ തല്ലു കൊള്ളുന്ന വില്ലൻ വേഷത്തിൽ ഒന്നും നമ്മൾ പോയി തല വയ്ക്കില്ല. ഇത്രനാള് കാത്തിരുന്നു കിട്ടിയതല്ലേ, ഇവിടെ നിന്ന് അവിടെ വരെ പോയി, വെറുതെ അടികൊണ്ടൊന്നും വരില്ല. എന്തേലും ഒരു സിഗ്നേച്ചർ അവിടെ കൊടുത്തിട്ടേ വരൂ.  അടിയില്ല, എന്നെ എന്തോ വെടിവച്ചാണ് കൊല്ലുന്നത്, ’എന്നായിരുന്നു ചെമ്പന്റെ മറുപടി. ചാക്കോച്ചൻ അടക്കം വേദിയിലുണ്ടായിരുന്നവരെല്ലാം ചിരിയോടെയാണ് ചെമ്പന്റെ മറുപടിയെ സ്വാഗതം ചെയ്തത്. 

 

കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിക്രം’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com