നാലാംവാരവും മുന്നോട്ട്; പത്ത് കോടി കലക്ഷനുമായി ‘ജാൻ എ മൻ’
Mail This Article
ഏറെക്കാലത്തിനു ശേഷം തിയറ്ററുകളിലേക്കു പ്രേക്ഷകരെയും ഒപ്പം ചിരിയെയും മടക്കിയെത്തിച്ച കൊച്ചുചിത്രം ‘ജാൻ എ മൻ’ വാരിയത് പത്ത് കോടി രൂപ. റിലീസ് ചെയ്ത് നാലാം വാരത്തിൽ എത്തി നിൽക്കുന്ന ചിത്രത്തിന്റെ കേരള ഗ്രോസ് കലക്‌ഷനാണ് പത്ത് കോടി പിന്നിട്ടത്.
ട്വിസ്റ്റുകളില്ലാത്തൊരു നായകന്റെ കഥ. ഈ പരസ്യവാചകത്തോടെയാണു ‘ജാൻ എ മൻ’ തിയറ്ററുകളിലെത്തിയത്. വെറും 90 സ്ക്രീനുകളിൽ ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്തത്. പിന്നീട് പ്രേക്ഷകർ ഏറ്റെടുത്തതോടെ കൂടുതൽ സ്ക്രീനുകളിലേക്ക് ചിത്രം എത്തുകയായിരുന്നു.
വ്യത്യസ്തമായ ഉള്ളടക്കവും അവതരണശൈലിയുമാണ് ചിത്രത്തെ പ്രേക്ഷകരിലേയ്ക്ക് ആകർഷിച്ചത്. ചിത്രത്തിന്റെ സംവിധായകനായ ചിദംബരം നടൻ ഗണപതിയുടെ സഹോദരനാണ്. സംവിധായകനും നടൻ ഗണപതിയും സപ്നേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നീ നടീനടന്മാരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.