ADVERTISEMENT

വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് നടി ശരണ്യ മോഹന്‍. ഇതിനിടയില്‍ ശരീരഭാരം കൂടിയതിന്റെ പേരില്‍ നടിക്കെതിരെ ട്രോൾ ആക്രമണവും ഉണ്ടായി .പിന്നീട് മേക്കോവര്‍ നടത്തിയും താരം കയ്യടി വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവും ഡോക്ടറുമായ അരവിന്ദിനൊപ്പമാണ് ശരണ്യ എത്തിയത്. ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശരണ്യ പങ്കുവച്ച വാക്കുകളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ശരീരത്തിന്റെ വണ്ണം പറഞ്ഞ് കളിയാക്കുന്നവര്‍ക്കൊരു മറുപടിയെന്നോളമാണ് ശരണ്യയുടെ കുറിപ്പ്.

 

ശരണ്യ മോഹന്റെ വാക്കുകൾ:

 

ഞാൻ : ചേട്ടാ, ഞാന്‍ ഒന്ന് ചരിഞ്ഞു നിന്നോട്ടെ

 

ചേട്ടൻ :എന്തിനു? 

 

ഞാൻ : ഇല്ലേല്‍.. നാളെ കഥ ഇറങ്ങും.. ഞാന്‍ പ്രെഗ്‌നന്റ് ആണെന്നും പറഞ്ഞു

 

ചേട്ടൻ: അറിവില്ലാത്തതു കൊണ്ടല്ലേ.. പ്രെഗ്‌നന്‍സി സമയത്തു ഉണ്ടാകുന്ന Diastasis recti എന്ന അവസ്ഥ പോകാന്‍ സമയം എടുക്കും എന്നും അതിനെ പറ്റി നീ ഒരു അവബോധം പോസ്റ്റ് ഇട്

 

ഞാൻ : ‘അപ്പോള്‍ ഡയലോഗ് വരും പോയി എക്സർസൈസ് ചെയ്യാന്‍.. ഇവിടെ തല കുത്തി നിക്കുന്നത് എനിക്കല്ലേ അറിയൂ.

 

ചേട്ടൻ : ‘ അറിവില്ലാത്തതു കൊണ്ടല്ലേ..നീ ഈ ഫോട്ടോ ഇട്ടു തന്നെ പോസ്റ്റ് ചെയ്തു ഒരു ലിങ്ക് കൂടെ കൊടുക്കു

 

ഞാൻ : ഓക്കേ ചേട്ടാ.. അത് പോട്ടെ.. നിങ്ങള്‍ എന്തിനാ വയര്‍ അകത്തേക്ക് വയ്ക്കണേ?

 

ചേട്ടൻ: ഇനി ഞാന്‍ പ്രെഗ്‌നന്റ് ആണെന്ന് ആര്‍ക്കേലും തോന്നിയാലോ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com