കൈലാഷിന്റെ പിതാവ് അന്തരിച്ചു
Mail This Article
നടൻ കൈലാഷിന്റെ പിതാവും വിമുക്ത സൈനികനുമായ എ.ഇ. ഗീവർഗീസ് (73) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മദ്രാസ് റെജിമെന്റ് സെക്കൻഡ് ബറ്റാലിയനിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം അവരുടെ ഫുട്ബോൾ ടീമിന്റെ വിശ്വസ്തനായ കളിക്കാരനുമായിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹത്താൽ ഒരു കാൽ മുറിച്ച് മാറ്റേണ്ടി വന്നിരുന്നു.
ജൂനിയർ ആർട്ടിസ്റ്റായാണ് കൈലാഷിന്റെ അഭിനയജീവിതം തുടങ്ങുന്നത്. 2008-ൽ ഇറങ്ങിയ പാർത്ഥൻ കണ്ട പരലോകം ആയിരുന്നു ആദ്യ സിനിമ. 2009 ൽ നീലത്താമര എന്ന ചിത്രത്തിലൂടെ നായകനായി. ശിക്കാർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, യുഗപുരുഷൻ, ബാങ്കിംഗ് ഹവേൾസ് 10 - 4, ഒടിയൻ എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത ‘മിഷൻ സി’യാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത സിനിമ.