മക്കൾക്കൊപ്പം 32ാം വിവാഹവാർഷികം ആഘോഷിച്ച് അർജുൻ; ചിത്രങ്ങൾ
Mail This Article
×
നടൻ അർജുനും ഭാര്യ നിവേദിത അർജുനും വിവാഹവാർഷികാശംസകൾ നേർന്ന് മകൾ ഐശ്വര്യ അർജുൻ. അർജുന്റെയും നിവേദിതയുടെയും 32ാം വിവാഹവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു ഐശ്വര്യയുടെ ആശംസ. ഐശ്വര്യയുടെ സഹോദരി അഞ്ജനയെയും ഒപ്പം കാണാം.
അച്ഛനെപ്പോെല തന്നെ അഭിനയം തന്നെയായിരുന്നു ഐശ്വര്യയും തിരഞ്ഞെടുത്തത്. 2013ൽ പട്ടത്തു യാനൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി.
അതേസമയം കൈനിറയെ ചിത്രങ്ങളാണ് അർജുന്റേതായി റിലീസിനൊരുങ്ങുന്നത്. മലയാളത്തിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ ആണ് മറ്റൊരു പ്രോജക്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.