അഴിഞ്ഞാടി വിക്രവും ധ്രുവും; ‘മഹാൻ’ പ്രേക്ഷക പ്രതികരണം
Mail This Article
വിക്രവും ധ്രുവ് വിക്രവും ആദ്യമായി ഒന്നിച്ച ‘മഹാന്’ ഗംഭീര പ്രതികരണങ്ങള്‍. വിക്രത്തിന്റെ തിരിച്ചു വരവ് എന്നാണ് സഹപ്രവര്‍ത്തകരും ആരാധകരും ഒന്നടങ്കം പറയുന്നത്. വിക്രവും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒരുമിക്കുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം എന്നതായിരുന്നു ‘മഹാന്റെ’ ഹൈലൈറ്റ്.
ഏറെ നാളുകൾക്കു ശേഷം അഭിനേതാവായുള്ള വിക്രത്തിന്റെ അഴിഞ്ഞാട്ടമാണ് ‘മഹാനി’ലേതെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. രാജ്യത്തെ ഏറ്റവും മികച്ച നടന്‍ ആണെന്ന് വിക്രം വീണ്ടും തെളിയിച്ചുവെന്ന് സംവിധായകൻ വിഗ്നേഷ് ശിവന്‍ ട്വീറ്റ് ചെയ്തു.ശാരീരികമായ മേക്കോവര്‍ അല്ലാതെ വിക്രമെന്ന അഭിനേതാവിൽ നിന്ന് എന്ത് പ്രതീക്ഷിച്ചോ ആ പ്രതീക്ഷ വിക്രം കാത്തെന്ന് ട്രേഡ് അനലിസ്റ്റ് രാജശേഖര്‍ അഭിപ്രായപ്പെട്ടു.
അധ്യാപകനില്‍ നിന്നും ഗ്യാങ്സ്റ്റര്‍ ആയി രൂപാന്തരപ്പെടുന്ന ഗാന്ധി മഹാന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദാദ എന്നാണ് ധ്രുവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബോബി സിംഹ, സിമ്രാന്‍, വാണി ഭോജന്‍, സാനന്ദ്, വേട്ടൈ മുത്തുകുമാര്‍, ദീപക് പരമേഷ്, ആടുകളം നരേന്‍, ഗജരാജ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.