ADVERTISEMENT

അന്തരിച്ച നടൻ കോട്ടയം പ്രദീപിനെ അനുസ്മരിച്ച് സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ. നാളെ റിലീസ് ചെയ്യാനിരിക്കുന്ന തന്റെ ‘ആറാട്ട്’ എന്ന ചിത്രത്തിൽ മോഹൻലാലും പ്രദീപും തമ്മിലുള്ള കോംബിനേഷൻ സീൻ രസകരമായിരുന്നുവെന്നാണ് അദ്ദേഹം ഒാർമിക്കുന്നു. രണ്ടു ദിവസം മുമ്പും പ്രദീപ് ആറാട്ടിന്റെ വിശേഷങ്ങൾ ചോദിച്ച് വിളിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

 

‘‘പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട്‌ ദിവസങ്ങൾക്ക്‌ മുമ്പും, ‘ആറാട്ടി’ന്റെ റിലീസ്‌ വിശേഷങ്ങൾ വിളിച്ച്‌ ചോദിച്ചിരുന്നു. ജി സി സി റിലീസുമായി ബന്ധപ്പെട്ട്‌ പ്രമോഷനൽ വിഡിയോ അയച്ചു തന്നിരുന്നു. ഇന്ന് പുലർച്ചെ കേട്ടത്‌ അതീവ ദുഃഖകരമായ ആ വാർത്തയാണ്‌. ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി’ൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോംബിനേഷൻ സീൻ രസകരമായിരുന്നു. സിനിമയിൽ പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്‌, ‘കഴിവുള്ള കലാകാരനായിരുന്നു’ എന്ന്. അതെ, പ്രദീപും അങ്ങനെ തന്നെ. തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി. ‘ആറാട്ടി’ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും എന്റെ ചീഫ്‌ അസ്സോസിയേറ്റ്‌ ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ’’

 

ഇന്നു പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് കോട്ടയം പ്രദീപ് അന്തരിച്ചത്. അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ആറാട്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com