ADVERTISEMENT

നടൻ കോട്ടയം പ്രദീപിന്റെ അകാല വിയോഗത്തിൽ വേദനിച്ച് മലയാള സിനിമാലോകം. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി താരങ്ങളാണ് നടന് ആദരാഞ്ജലികൾ അർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എൻ.വാസവൻ എന്നിവരും കോട്ടയം പ്രദീപിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. 

 

ഇന്നു പുലർച്ചെ നാലിനാണ് കോട്ടയം പ്രദീപ് (61) വിടവാങ്ങിയത്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രദീപിന്റെ മൃതദേഹം കോട്ടയം കുമാരനെല്ലൂരിലെ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലേക്കെത്തുന്നത്.  

 

സിനിമാ–സീരിയൽ രംഗത്തു സജീവമായിരുന്ന പ്രദീപ് ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറുന്നത്. ഗൗതം മേനോന്റെ ‘വിണ്ണൈ താണ്ടി വരുവായാ’ എന്ന ചിത്രത്തിലെ വേഷമാണ് പ്രദീപിനെ തമിഴിലും ശ്രദ്ധേയനാക്കിയത്. എൽഐസിയിൽ ഉദ്യോഗസ്ഥനായിരുന്നു. രാജമാണിക്യം, തട്ടത്തിൽ മറയത്ത്, ആമേൻ, ആട് ഒരു ഭീകരജീവിയാണ്, കുഞ്ഞിരാമായണം, ഗോദ, ലൈഫ് ഓഫ് ജോസൂട്ടി, രാജാറാണി (തമിഴ്) തുടങ്ങിയവയടക്കം എഴുപതോളം ചിത്രങ്ങളിൽ വേഷമിട്ടു. അവയിൽ പലതും പ്രേക്ഷകസ്വീകാര്യത നേടിയതാണ്. നാളെ റിലീസ് ചെയ്യുന്ന ‘ആറാട്ട്’ ആണ് നടന്റെ അവസാന ചിത്രം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com