ADVERTISEMENT

സ്വന്തം ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കുന്ന നടൻ അനൂപ് മേനോന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മാർച്ച 18ന് റിലീസ് ആകുന്ന 21 ഗ്രാംസ് സിനിമയുടെ പോസ്റ്ററാണ് അനൂപ് മേനോനും സംവിധായകനും ചേർന്ന് മതിലുകളിൽ ഒട്ടിച്ചത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടൻ ജീവ ഇൻസ്റ്റാഗ്രാം പേജിലൂടെ ഒരു ചാലഞ്ചിന് തുടക്കമിട്ടിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ മതിലിൽ ഒട്ടിച്ച ജീവ, താൻ ചെയ്തത് പോലെ അനൂപ് മേനോന് ചെയ്യാൻ പറ്റുമോ എന്ന് വെല്ലുവിളിച്ചു. 

 

എന്നാൽ ഒരു ദിവസത്തിനു ശേഷം നിർമാതാവും സംവിധായകനുമുൾപ്പെടെ 21 ഗ്രാംസിന്റെ എല്ലാ ടീം അംങ്ങളും അനൂപ് മേനോന്റെ നേതൃത്വത്തിൽ ചാലഞ്ച് അംഗീകരിച്ചിരിക്കുകയാണ്. ഇതിനായി രാത്രിയിൽ എല്ലാവരും ചേർന്ന് ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കുകയും, അത് ജീവയുടെ വെല്ലുവിളി കൊണ്ടാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

 

ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.എൻ. റിനീഷ് നിർമിച്ചു നവാഗതനായ ബിബിൻ കൃഷ്ണ എഴുത്തും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 21 ഗ്രാംസ്.  അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com