ADVERTISEMENT

ഭീഷ്മ പർവത്തിലെ മൈക്കിൾ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം കാണിക്കുന്നൊരു രംഗം തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചിരുന്നു. മൈക്കിളിന്റെ കോളജ് കാലഘട്ടം ചേട്ടനായ മത്തായി വിവരിക്കുമ്പോൾ ആ സീനിൽ വരുന്നത് ദുൽഖറാണെന്നും സംശയം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ആ രംഗത്തിൽ പ്രത്യക്ഷപ്പെട്ടതും മമ്മൂട്ടി തന്നെയാണ്. അതെ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്.

സിനിമയിലെ മത്തായിയുടെ ഡയലോഗ് ഇങ്ങനെ: ‘പണ്ട് പൈലി ചേട്ടായിയെ കൊച്ചേരിക്കാര് പണിതപ്പോ ലോ കോളജീന്ന് വന്ന മൈക്കിൾ, ചേട്ടായീടെ ശവമെടുപ്പ് കഴിഞ്ഞു അലിയെയും കൂട്ടി ആരോടും പറയാതെ ഒറ്റ പോക്കായിരുന്നു കോച്ചേരി തറവാട്ടിലേക്ക്. നേരം വെളുക്കും മുൻപ് പൈലി ചേട്ടായിയെ തട്ടിയ രണ്ട് കോച്ചേരിക്കാര് പിള്ളേരുടെ തല കൊച്ചീ കായലിൽ പൊന്തി. പണീം കഴിഞ്ഞു ചോരയിൽ കുളിച്ചു അപ്പന് മുൻപിൽ വന്നു നിൽക്കുന്ന മൈക്കിളിനെ എനിക്ക് ഇപ്പളും നല്ല ഓർമ്മയുണ്ടടാ . ! ആ മൈക്കിളിനെ കണ്ടിരുന്നെങ്കിലെ നീയൊന്നും വായ തുറക്കൂലായിരുന്നു.’

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com