ADVERTISEMENT

അജിത്കുമാറിനും ശാലിനിക്കും സ്നേഹത്തിൽ പൊതിഞ്ഞ ആശംസകളുമായി ശ്യാമിലി. പാർട്ടി ലൈറ്റുകൾക്ക് ഇടയിൽ ശാലിനിയെ ചേർത്തുപിടിച്ച അജിത്തിന്റെ ചിത്രമാണ് ശ്യാമിലി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 2000 ഏപ്രിൽ മാസത്തിലാണ് വിവാഹം നടന്നതെങ്കിലും, ഇവരുടെ പ്രണയനാളുകൾ മുതലുള്ള ഓർമകളാണ് ശ്യാമിലി ഓർത്തെടുക്കുന്നത്. ‘23 വർഷത്തെ ഒത്തുചേരൽ’–എന്നായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.

 

അജിത്തും ശാലിനിയും സമൂഹമാധ്യമങ്ങളില്‍ സജീവമല്ല. അതുകൊണ്ടു തന്നെ ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വരാറില്ല. ഏതാണ്ട് പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുടുംബസമേതമുള്ള അജിത്തിന്റെ ചിത്രം കാണുന്നതെന്ന് ആരാധകര്‍ പറയുന്നു. 

 

ശാലിനിയും അജിത്തും പ്രണയത്തിലാകുന്നത് അമര്‍ക്കളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. 2000 ലായിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം. വിവാഹത്തിന് ശേഷം ശാലിനി അഭിനയം ഉപേക്ഷിച്ചു. ആദ്വിക്, അനൗഷ്ക എന്നിവരാണ് മക്കൾ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com