വീരരാഘവൻ ആയി വിജയ്; തകർത്ത് ‘ബീസ്റ്റ്’ ട്രെയിലർ
Mail This Article
×
ദളപതി വിജയ് നായകനാകുന്ന ‘ബീസ്റ്റ്’ ട്രെയിലർ എത്തി. കോമഡി ആക്‌ഷൻ എന്റർടെയ്നർ ആയ ചിത്രം പ്രേക്ഷകര്‍ക്കൊരു വിരുന്ന് തന്നെയാകുമെന്ന് ട്രെയിലർ ഉറപ്പുനൽകുന്നു. ശിവകാർത്തികേയന്റെ സൂപ്പർഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകൻ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.
പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോർജിയ, ചെന്നൈ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷൻസ്.മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. സൺ പിക്‌ചേഴ്‌സ് നിർമാണം. ചിത്രം ഏപ്രിൽ 13ന് റിലീസിനെത്തും.
ബ്രഹ്മാണ്ഡ ചിത്രമായ കെജിഎഫ് 2 റിലീസ് ഏപ്രിൽ 14നാണ്. യഷ് നായകനാകുന്ന ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസിനെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.