ADVERTISEMENT

കാജൽ അഗര്‍വാള്‍–ഗൗതം കിച്‌ലു ദമ്പതികൾക്ക് ആൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ഏവരുടെയും പ്രാർഥനകൾക്ക് നന്ദിയെന്നും നടിയോട് അടുത്തവൃത്തങ്ങൾ അറിയിച്ചു.

 

2020 ഒക്ടോബർ 30 നാണ് കാജൽ അഗർവാളും ഗൗതം കിച്‌ലുവും വിവാഹിതരാകുന്നത്. ഇരുവരും കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു...

 

വിവാഹശേഷവും അഭിനയത്തില്‍ സജീവമായിരുന്ന കാജൽ, കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ‘ആചാര്യ’ എന്ന ചിരഞ്ജീവി ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. ദുല്‍ഖറിനൊപ്പമുള്ള ‘ഹേയ് സിനാമിക’യാണ് ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com