വീണ്ടും പാർഥിപൻ; ‘ഇരവിൻ നിഴൽ’ ടീസർ
Mail This Article
×
നടൻ പാർഥിപൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമായ ‘ഇരവിൻ നിഴൽ’ ടീസർ എത്തി. ഒരു അന്‍പതുകാരന്‍റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ഇരവിന്‍ നിഴല്‍ കടന്നുപോകുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ സിംഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ എന്ന വിശേഷണവുമായാണ് ഇരവിൻ നിഴൽ എത്തുന്നത്. പാർത്ഥിപൻ തന്നെ നായകനാവുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ, അനന്ത കൃഷ്ണൻ, ബ്രിജിഡ സാഗ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ആര്‍തർ എ. വിൽസണ്‍ ആണ് ഛായാഗ്രഹണം. സംഗീതം എ.ആർ. റഹ്മാൻ.
അദ്ദേഹം ഇതിന് മുമ്പ് സംവിധാനം ചെയ്ത ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.