ADVERTISEMENT

ബിരുദാനന്തര ബിരുദം പൂർത്തിയാക്കി നടി ഫെമിന ജോർജ്. മിന്നൽ മുരളിയിലെ ബ്രൂസ്‍ലി ബിജി എന്ന കഥാപാത്രത്തിലൂടെയാണ് ഫെമിന പ്രേക്ഷശ്രദ്ധ നേടിയത്. കഴിഞ്ഞ വർഷം കോഴ്സ് പൂർത്തിയായിരുന്നെങ്കിലും കോവിഡ് മൂലം ബിരുദ ദാന ചടങ്ങ് വൈകുകയായിരുന്നു.

femina-george-degree-2

 

സെന്റ് തെരേസാസ് കോളജിലാണ് ഫെമിന എംകോം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം കോളജിൽ വച്ചു നടന്ന ചടങ്ങിൽ ഫെമിന ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. 

femina-degree

 

femina-george-degree

മിന്നൽ മുരളി സിനിമ ഹിറ്റായപ്പോൾ ഫെമിന ജോർജിന്റെ ബ്രൂസ്‌ലി ബിജിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  കരാട്ടെ ഉപേക്ഷിച്ചാലേ വിവാഹം കഴിക്കൂ എന്നുപറഞ്ഞ കാമുകനെ ഉപേക്ഷിച്ച് കരാട്ടെയെ സ്നേഹിച്ച ബ്രൂസ്‌ലി ബിജിക്ക് ആരാധകർ ഏറെയായിരുന്നു.  

 

രാജഗിരി കോളജിൽ ഡിഗ്രി  പൂർത്തിയാക്കിയ ഫെമിന ഇൻഫോപാർക്കിൽ ജോലി ചെയ്യുമ്പോഴാണ് മിന്നൽ മുരളിയുടെ ഓഡിഷനിൽ പങ്കെടുക്കുന്നത്. 

 

മിന്നൽ മുരളി പൂർത്തിയായി കോവിഡ് വ്യാപനം മൂലം രണ്ടുവർഷക്കാലം റിലീസ് നീണ്ടുപോയ ഇടവേളയിലാണ് ഫെമിന മാസ്റ്റേഴ്സിനായി സെന്റ് തെരേസാസ് കോളജിൽ ചേരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com