ADVERTISEMENT

യോഗമില്ലാത്തതിനാലാവാം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു തന്നെ പരിഗണിക്കാതെ പോയതെന്ന് നടി മഞ്ജു പിള്ള. നല്ലൊരു സിനിമ ജൂറി കാണാതെ പോയതില്‍ വിഷമുണ്ടെന്നും കഠിനാധ്വാനം കാണാത്തത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേർത്തു. ഹോം സിനിമയെ അവാർഡ് കമ്മിറ്റി അവഗണിച്ചു എന്ന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു നടി.

 

‘‘സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത ആളാണ് ഞാൻ. പലരും ഫോണിൽ വാർത്തകൾ അയച്ചുതന്നിരുന്നു. അവാർഡ് കിട്ടാൻ യോഗമില്ലെന്നു തോന്നുന്നു. ഹോം സിനിമയെ സംബന്ധിച്ച് എന്തു വിവാദമാണ് ഇപ്പോൾ നടക്കുന്നതെന്ന് എനിക്ക് ഇപ്പോഴും കൃത്യമായി അറിയില്ല. പക്ഷേ എന്തെങ്കിലും കാരണം കൊണ്ട് ഒരു ചിത്രവും മാറ്റിനിർത്തപ്പെടരുത്.

 

ഒരു കുഞ്ഞിനെപ്പോലെ താലോലിച്ച് ഏഴു വർഷം കൊണ്ടാണ് ഹോം എന്ന സിനിമ സംവിധായകൻ റോജിൻ തോമസ് രൂപപ്പെടുത്തിയെടുത്തത്. മാത്രമല്ല ഈ ചിത്രത്തിനു പുറകില്‍ ഒരുപാട് പേരുടെ അധ്വാനം ഉണ്ട്. ലോക്ഡൗൺ സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. എന്തെങ്കിലും ഒരു കാരണം കൊണ്ട് ബാക്കിയുള്ളവരുടെ കഠിനാധ്വാനം കണ്ടില്ലെന്ന് നടിക്കരുത്. ഒരു പ്രശ്നത്തിന്റെ പേരിൽ സിനിമയെ മാറ്റിനിർത്താൻ പറ്റില്ലല്ലോ. അങ്ങനെയെങ്കിൽ ഒരു സിനിമയും ചെയ്യാൻ പറ്റില്ല.

 

വ്യക്തിപരമായി അവാർഡൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഇന്ദ്രൻസേട്ടനെയും നല്ലൊരു സിനിമയെയും ഇവർ കാണാതെപോയി എന്നതാണ് എന്റെ സങ്കടം.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com