ADVERTISEMENT

സൂര്യയുടെ കരിയറിലെ തന്നെ വേറിട്ട കഥാപാത്രമായിരുന്നു വിക്രം സിനിമയിലെ റോളക്സ്. കണ്ണിൽചോരയില്ലാത്ത കൊടുംക്രൂരനായ വില്ലനായി അവസാന അഞ്ചു മിനിറ്റില്‍ സൂര്യയുടെ അഴിഞ്ഞാട്ടമായിരുന്നു. റോളക്സ് ആയി എത്തിയ സൂര്യയുടെ ലുക്കും വലിയ ചർച്ചയായി. ഇപ്പോഴിതാ റോളക്‌സിന്റെ ലുക്കിന് പിന്നില്‍ പ്രവര്‍ത്തിച്ച മേക്കപ്പ് ആർട്ടിസ്റ്റിനെ പരിചയപ്പെടുത്തുകയാണ് സൂര്യ.

സെറീന ടിക്സേരിയ എന്നാണ് അവരുടെ പേര്. ‘റോളക്‌സിന്റെ ലുക്കിന് നന്ദി’, സെറീനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സൂര്യ കുറിച്ചു.

മേക്കപ്പ് ഡിസൈനർ, ഹെയർ സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ മേഖലകളിൽ ഇന്ത്യൻ സിനിമയിൽ സജീവമാണ് സെറീന. ലക്ഷ്യ എന്ന ബോളിവുഡ് ചിത്രത്തിൽ ഹെയർ സ്റ്റൈലിസ്റ്റ് ആയാണ് തുടക്കം. ത്രീ ഇഡിയറ്റ്സ്, ഡൽഹി 6 തുടങ്ങിയ സിനിമകളിലും മിർസാപുർ, താണ്ഡവ് തുടങ്ങിയ സീരിസുകളിലും സെറീന പ്രവർത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com