ADVERTISEMENT

മകൻ നീൽ കിച്‌ലുവിനെ ആരാധകർക്കായി പരിചയപ്പെടുത്തി നടി കാജൽ അഗർവാൾ. ‘നീൽ കിച്‌ലു, ജീവിതത്തിലെ എന്റെ സ്നേഹവും ഹൃദയത്തുടിപ്പും.’–നീലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാജൽ കുറിച്ചു.

 

കീർത്തി സുരേഷ്, റാഷി ഖന്ന തുടങ്ങി നിരവധി താരങ്ങളാണ് കാജലിന്റെ ചിത്രത്തിനു കമന്റുകളുമായി എത്തിയത്. അമ്മയായ ശേഷം ഇതാദ്യമായാണ് മകന്റെ ചിത്രം നടി പങ്കുവയ്ക്കുന്നത്. ഏപ്രിൽ 19നായിരുന്നു നീലിന്റെ ജനനം.

 

2020 ഒക്ടോബർ 30 നാണ് കാജൽ അഗർവാളും ഗൗതം കിച്‌ലുവും വിവാഹിതരാകുന്നത്. ഇരുവരും കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു.

 

വിവാഹശേഷവും അഭിനയത്തില്‍ സജീവമായി തുടരാനാണ് കാജലിന്റെ തീരുമാനം. ദുല്‍ഖറിനൊപ്പമുള്ള ‘ഹേയ് സിനാമിക’, ചിരഞ്ജീവിയുടെ ആചാര്യ എന്നിവയാണ് കാജലിന്റേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com