ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് മധു സർ: മോഹൻലാൽ
Mail This Article
×
നടൻ മധുവും മോഹൻലാലും തമ്മിലുള്ള സൗഹൃദം സിനിമയ്ക്കുമപ്പുറം നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ്. സിനിമകളിലെ പോലെ ജീവിതത്തിലും ഹൃദ്യമായ ബന്ധത്തെ പറ്റി പലപ്പോഴും ഇരുവരും പറഞ്ഞിട്ടുമുണ്ട്. ഇപ്പോളിതാ പിതൃ ദിനത്തിൽ മധുവിനെ നേരിട്ടുകണ്ട പങ്കുവയ്ക്കുകയാണ് മോഹൻലാൽ. സ്ക്രീനിൽ ഒരുപാട് തവണ അച്ഛനായി അഭിനയിച്ച അദ്ദേഹം ജീവിതത്തിലും തനിക്ക് പിതൃതുല്യനാണ് മോഹൽലാൽ പറയുന്നു.
മോഹൻലാലിന്റെ വാക്കുകൾ: സ്ക്രീനിൽ എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട് മധു സർ...ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹം. അഭിനയത്തിൽ ഗുരുതുല്യനും. ഇന്ന് ഈ പിതൃ ദിനത്തിൽ തന്നെ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിക്കാനായത് ഒരു സുകൃത നിയോഗം. അങ്ങനെ ഈ പകലും സാർത്ഥകമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.