ADVERTISEMENT

‘അനൂപേട്ടാ, പത്മ അഥവാ പൊട്ടിയാല്‍ ങ്ങക്ക് എത്ര റുപ്യ പോകും’’ ‘പത്മ’ ചിത്രത്തിന്റെ നായകനും സംവിധായകനും നിർമാതാവുമൊക്കെയായ അനൂപ് മേനോനോട് നായികയായ സുരഭി ലക്ഷ്മിയുടെ ചോദ്യമാണ്. സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണ് രസകരമായൊരു വിഡിയോയുമായി അനൂപ് മേനോനും സുരഭി ലക്ഷ്മിയും എത്തിയത്.

സുരഭിയുടെ കുഴപ്പം പിടിച്ച ചോദ്യത്തിനുള്ള അനൂപ് മേനോന്റെ മറുപടിയും രസകരമായിരുന്നു. ‘‘കിടപ്പാടം ഒഴിച്ച് സിനിമയിൽ നിന്നുണ്ടാക്കിയതെല്ലാം പോകും.’’

നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമിക്കുന്ന സിനിമയാണ് പത്മ. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, സുരഭി ലക്ഷ്മി, ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയവർ അഭിനയിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോൻ. ചിത്രം ജൂലൈ 15ന് തിയറ്ററുകളിലെത്തും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com