ADVERTISEMENT

വിവാഹ ശേഷം സിനിമയിൽ നിന്ന് പൂർണമായും വിട്ടു നിൽക്കുന്ന താരമാണ് അസിൻ തോട്ടുങ്കൽ. സിനിമയിൽ കാണാനില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്കിടെ തന്റെ കുടുംബ വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾ അറിന്റെ ചിത്രങ്ങളും ക്യൂട്ട് വിഡിയോയും പ്രേക്ഷകർക്കായി പങ്കുവച്ച് അസിൻ‍.

 

അറിന്റെ ഓരോ പുതിയ ചിത്രങ്ങളും നടിയുടെ ആരാധകർ ആഘോഷമാക്കാറുണ്ട്. പുതിയ ചിത്രങ്ങളിൽ അസിനും അറിനും തമ്മിലുള്ള രൂപ സാദൃശ്യമാണ് ആരാധകർ കണ്ടെത്തിയത്. ഇത് ജൂനിയർ അസിൻ തന്നെ എന്നാണ് കമന്റുകളും.

 

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും ഇന്നും അസിന് ആരാധകരുടെ കാര്യത്തില്‍ ഒരു കുറവുമില്ല. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ  ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന മലയാളം ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് മറുഭാഷാ ചിത്രങ്ങളിൽ തരം​ഗമായി മാറിയ നടിയാണ്  അസിൻ. ഗജിനി ആണ് അസിന്റെ കരിയറിൽ വഴിത്തിരിവായത്. എട്ട് ഭാഷകൾ സംസാരിക്കുന്ന അസിൻ, അഭിനയിച്ച എല്ലാ ഭാഷകളിലെയും ചിത്രങ്ങളിൽ  സ്വന്തം ശബ്ദമാണ് നൽകിയത്.

 

കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോൾ പെട്ടെന്നൊരു ദിവസം അഭിനയം നിർത്തി കുടുംബ ജീവിതത്തിലേക്ക് കടന്ന നടിമാരിൽ ഒരാള്‍ കൂടിയാണ് അസിൻ. പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്‍റെ ഭര്‍ത്താവ്. 2016ലാണ് ഇവര്‍ വിവാഹിതരായത്.‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. 2017 ഒക്ടോബറിലാണ് അസിന് പെൺകുഞ്ഞ് പിറന്നത്. വിവാഹ ശേഷം ഭർത്താവിനോടൊപ്പം അസിൻ ഡൽഹിയിലാണ് താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com