മിന്നൽ മുരളിക്കു ശേഷം ആര്‍ഡിഎക്സുമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ്
Mail This Article
മിന്നൽ മുരളിക്ക് ശേഷം സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് നിർമിക്കുന്ന പുതിയ ചിത്രമാണ് ആർഡിഎക്സ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ് പെപ്പെ, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരുക്കുന്നത് നവാഗതനായ നഹാസ് ഹിദായത്ത് ആണ്. പവർ പാക്ക്ഡ് ആക്‌ഷൻ ത്രില്ലറായി ഒരുങ്ങുന്ന ആർഡിഎക്സിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ ആക്‌ഷൻ ഡയറക്ടേഴ്സായ അൻപറിവ് സഹോദരങ്ങളാണ് ചിത്രത്തിന് വേണ്ടി ആക്‌ഷൻ രംഗങ്ങൾ ഒരുക്കുന്നത്. സിനിമയ്ക്കു തിരക്കഥ എഴുതുന്നത് ആദർശ്. പ്രൊഡക്‌ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, പിആർഒ വാഴൂർ ജോസ്, ശബരി.
ടൊവിനോ തോമസ്–ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മിന്നൽ മുരളി നെറ്റ്ഫ്ലിക്സിൽ വമ്പൻ തരംഗം സൃഷ്ടിച്ചിരുന്നു. മിന്നല്‍ മുരളിക്ക് പുറമേ ബാംഗ്ലൂര്‍ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങിയ ചിത്രങ്ങളാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമിച്ചിട്ടുള്ളത്.