ADVERTISEMENT

തമിഴ് താരം ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹബന്ധം വേർപെടുത്തിയ വാർത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ഇപ്പോഴിതാ മക്കൾക്ക് വേണ്ടി ഒരുമിച്ചെത്തിയിരിക്കുകയാണ് ഇരുവരും. മക്കൾ യാത്രയുടെയും ലിംഗയുടെയും സ്കൂളിലെ പരിപാടിക്കാണ് ധനുഷും ഐശ്വര്യയും ഒന്നിച്ചെത്തിയത്. ഇവരുടെ ഫോട്ടോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ധനുഷിനും ഐശ്വര്യക്കും ഒപ്പം വിജയ് യേശുദാസും ദർശനയുമുണ്ട്. 

 

മൂത്ത മകൻ യാത്രയെ സ്‌കൂളിലെ സ്പോർട്സ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുന്ന പരിപാടിക്കു വേണ്ടിയാണ് ഇവർ ഒത്തിച്ചെത്തിയത് എന്നാണ് റിപ്പോർട്ടുകൾ. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഐശ്വര്യയും ധനുഷും വിവാഹബന്ധം അവസാനിപ്പിച്ചത്.

 

 മകന്റെ നേട്ടത്തെ പ്രകീർത്തിച്ച് ഐശ്വര്യ ഇന്‍സ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ‘‘എത്ര മനോഹരമായാണ് ഒരു ദിവസം തുടങ്ങുന്നത്. എന്റെ ആദ്യത്തെ കുട്ടി ഇന്ന് സ്കൂളിലെ സ്പോർട്സ് ക്യാപ്റ്റനായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണുന്നു’’. അഭിമാനമുള്ള മാതാവെന്നും, അവർ വേഗം വളരുന്നുവെന്നും ഐശ്വര്യ കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com